കോ​ണ്‍​ഗ്ര​സു​മാ​യി ധാ​ര​ണ​യി​ല്ല, പ​ക്ഷേ… രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ല്‍ ത​ര്‍​ക്ക​ഭാ​ഗം ഒ​ഴി​വാ​ക്കി

ഹൈ​ദ​രാ​ബാ​ദ്: ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ല്‍ സി​പി​എ​മ്മി​ല്‍ സ​മ​വാ​യ​ത്തി​നു വ​ഴി​യൊ​രു​ങ്ങു​ന്നു. വോ​ട്ടെ​​ടു​പ്പ് ഒ​ഴി​വാ​ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് ഇ​രു​പ​ക്ഷ​വും എ​ത്തി​യ​താ​യാ​ണു സൂ​ച​ന. രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ലെ നി​ല​പാ​ട് വി​ശ​ദീ​ക​രി​ച്ച്‌ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ്ര​സം​ഗി​ച്ചു. കാ​രാ​ട്ടി​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​നു മു​ന്പ് യെ​ച്ചൂ​രി​ക്ക് അ​വ​സ​രം ന​ല്‍​കി​യ​ത് പ്ര​ത്യേ​ക​ത​യാ​യി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ബ​ന്ധം പ​രാ​മ​ര്‍​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. കോ​ണ്‍​ഗ്ര​സു​മാ​യി ഒ​രു ബ​ന്ധ​വും പാ​ടി​ല്ല എ​ന്ന ഭാ​ഗ​മാ​ണ് ഒ​ഴി​വാ​ക്കു​ന്ന​ത്. ഈ ​തീ​രു​മാ​ന​ത്തി​ലേ​ക്കെ​ത്താ​ന്‍ പ്ര​കാ​ശ് കാ​രാ​ട്ട് നി​ര്‍​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത് യെ​ച്ചൂ​രി​യു​ടെ നി​ല​പാ​ടി​ന്‍റെ വി​ജ​യ​മാ​യി. ഭേ​ദ​ഗ​തി​യോ​ടെ കോ​ണ്‍​ഗ്ര​സു​മാ​യി നേ​രി​ട്ടു സി​പി​എ​മ്മി​നു ബ​ന്ധ​മു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യെ​ങ്കി​ലും ധാ​ര​ണ വേ​ണ്ട എ​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കി​യ​തോ​ടെ പ്രാ​ദേ​ശി​ക നീ​ക്കു​പോ​ക്കു​ക​ള്‍​ക്കു പാ​ര്‍​ട്ടി​ക്കു മു​ന്നി​ല്‍ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ല്‍ ര​ഹ​സ്യ​ബാ​ല​റ്റെ​ന്ന പ​തി​വി​ല്ലെ​ന്നു സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു. ഭേ​ദ​ഗ​തി​ക​ളി​ല്‍ വോ​ട്ടെ​ടു​പ്പ് എ​ങ്ങ​നെ വേ​ണ​മെ​ന്ന​തി​നെ കു​റി​ച്ച്‌ പാ​ര്‍​ട്ടി​യു​ടെ ഭ​ര​ണ​ഘ​ട​ന​യി​ല്‍ പ​റ​യു​ന്നി​ല്ല. നി​ല​പാ​ടു ത​ള്ള​പ്പെ​ട്ടാ​ലും സീ​താ​റാം യ​ച്ചൂ​രി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യേ​ണ്ട​തി​ല്ലെ​ന്നും കാ​രാ​ട്ട് വ്യ​ക്ത​മാ​ക്കി.

പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ അ​വ​ത​രി​പ്പി​ച്ച ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ന്‍​മേ​ല്‍ ര​ഹ​സ്യ ബാ​ല​റ്റി​ലു​ള്ള വോ​ട്ടെ​ടു​പ്പ് വേ​ണ​മെ​ന്നാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നു​കൂ​ലി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. പ​ശ്ചി​മ ബം​ഗാ​ള്‍ ഉ​ള്‍​പ്പ​ടെ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ യെ​ച്ചൂ​രി​യു​ടെ ഭേ​ദ​ഗ​തി​ക്കൊ​പ്പ​മാ​ണ്. ഇ​വ​ര്‍ ര​ഹ​സ്യ ബാ​ല​റ്റ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​ന്ന​യി​ച്ചു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യാ​യ പോ​ളി​റ്റ് ബ്യൂ​റോ​യാ​ണ്.

യെ​ച്ചൂ​രി​യു​ടെ കോ​ണ്‍​ഗ്ര​സ് സ​ഹ​ക​ര​ണം എ​ന്ന ആ​വ​ശ്യ​ത്തെ കേ​ര​ള​ഘ​ട​കം ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ക​യാ​ണ്. ഇ​ന്ന് പൊ​തു ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള അം​ഗം കെ.​കെ.​രാ​ഗേ​ഷ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​ന്ന​യി​ച്ച​ത്. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ന്‍​മേ​ല്‍ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട​ത് തെ​റ്റാ​യി​പ്പോ​യെ​ന്ന് രാ​ഗേ​ഷ് കു​റ്റ​പ്പെ​ടു​ത്തി.

Leave a Reply

Your email address will not be published. Required fields are marked *