മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വനിതാ ടീമിന്റെ ആദ്യ സൈനിംഗ് ആയി മാറാന്‍ സിയോബാന്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വനിതാ ടീമിന്റെ ആദ്യ സൈനിംഗ് ആയി മാറാന്‍ മുന്‍ ലിവര്‍പൂള്‍ താരമായ സിയോബാന്‍ ചാമ്ബര്‍ലൈന്‍. ഇംഗ്ലീഷ് ദേശീയ ടീമിനായി 50 മത്സരങ്ങളില്‍ വലകാത്ത താരമാണ് സിയോബാന്‍. മുന്‍ ലിവര്‍പൂള്‍ താരമായ സിയോബാന്‍ ഇപ്പോള്‍ ഫ്രീ ഏജന്റാണ്.

ഈ സീസണോടെ കരാര്‍ അവസാനിച്ച താരം കരാര്‍ പുതുക്കിയിട്ടില്ല. കരാര്‍ പുതുക്കാത്തതിന്റെ കാരണം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറാന്‍ ആണെന്നാണ് വിവരം. ലിവര്‍പൂളിനും ആഴ്‌സണലിനും ബ്രിസ്റ്റ്‌ല് സിറ്റിക്കും വേണ്ടി സിയോബാന്‍ മുമ്ബ് കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *