തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ നികുതി ഇളവ് നല്‍കുന്ന കാര്യം പരിഗണയിലില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ പറഞ്ഞു. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന കോര്‍പ്പറേഷന് ഡീസല്‍ നികുതി അനുവദിച്ചാല്‍ മാസം 18 കോടി രൂപയുടെ നേട്ടം ഉണ്ടാകുമായിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 24% നികുതിയാണ് ഈടാക്കുന്നത്.
സേവന മേഖല എന്ന പേരില്‍ വൈദ്യുതി, ജലസേചന വകുപ്പുകക്ക് ഇന്ധനികുതി നാലു ശതമാനമായി കുറച്ചിട്ടുണ്ട്. ഈ കരുണ തങ്ങളോടും കാണിക്കണമെന്ന് കാണിച്ച് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് ധനവകുപ്പ് മന്ത്രിക്ക് കത്തെഴുതി കാത്തിരുന്നത് ഇപ്പോള്‍ വെറുതെയായിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സിക്ക് അടുത്ത സാമ്ബത്തിക വര്‍ഷം 1000 കോടി രൂപ അനുവദിക്കും. ഈ വര്‍ഷം 1000 കോടി അനുവദിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 1300 കോടി നല്‍കി. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
