ആലുവ: 12 വര്‍ഷമായി താന്‍ പോലും അറിയാത്ത തീവ്രവാദമാണ് മുഖ്യമന്ത്രി കണ്ടെത്തിയതെന്ന് ആലുവയില്‍ പോലീസ് മര്‍ദനത്തിന് ഇരയായ ഉസ്മാന്റെ ഭാര്യ ഫെബിന. 12 വര്‍ഷമായി തങ്ങള്‍ ഒന്നിച്ച് ജീവിക്കുന്നു. ഇന്ന് വരെ ഒരു തീവ്രവാദവും താന്‍ ഉസ്മാനില്‍ കണ്ടിട്ടില്ലെന്നും ഫെബിന പറഞ്ഞു.
മുഖ്യമന്ത്രി ഇത് എവിടെ നിന്ന് കണ്ടുപിടിച്ചു എന്ന് തനിക്ക് അറിയാന്‍ പാടില്ല. താടി വെച്ചവര്‍ എല്ലാം തീവ്രവാദികള്‍ ആവുമോ. പോലീസുകരെ സംരക്ഷിക്കാനാണ് എല്ലാരും ശ്രമിക്കുന്നതെന്നും ഫെബിന വ്യക്തമാക്കി.
കുടുംബത്തിന്റെ പ്രാരാബ്ദം തീര്‍ക്കാന്‍ കഷ്ടപ്പെടുന്നതിനിടയിലാണ് തന്റെ മകനെ പോലീസുകാര്‍ മര്‍ദിച്ചതെന്ന് ഉസ്മാന്റെ ഉമ്മ ഫാത്തിമ പറഞ്ഞു. തനിക്ക് മരുന്ന് വാങ്ങി തന്നിട്ട് നോമ്ബ് തുറക്കാന്‍ പോയതാണ് മകന്. പോലീസ് എന്തിനാണ് ഈ ക്രൂരത ചെയ്തതെന്നും അവര്‍ ചോദിച്ചു.
