ജമ്മുകശ്​മീരി​ലെ കുട്ടികള്‍ക്കെതിരെയുള്ള കല്ലേറ്​ കേസുകള്‍ പിന്‍വലിക്കും-രാജ്​നാഥ്​ സിങ്​

ശ്രീനഗര്‍: ജമ്മു ക​ശ്​മീരിലെ കുട്ടികളുടെ പേരിലുള്ള കല്ലേറ്​ കേസ​ുകള്‍ പിന്‍വലിക്കുമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​. ജമ്മുകശ്​മീരില്‍ സ്​പോര്‍ട്​സ്​ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്​പോര്‍ട്​സ്​ ജീവിതത്തെ മാറ്റി മറിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. കുട്ടികളെ എളുപ്പം വഴിതെറ്റിക്കാന്‍ സാധിക്കുമെന്നും വാസ്​തവമെന്താണെന്ന്​ അറിയാവുന്നതുകൊണ്ടാണ് കുട്ടികള്‍ക്കെതിരെയുള്ള കല്ലേറ്​ കേസുകള്‍ പിന്‍വലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.​

ഭീകരതയു​ം അക്രമവും ഇല്ലാതെ മികച്ച അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സംസ്​ഥാനത്തെ കുട്ടികള്‍ക്ക്​ അര്‍ഹതയുണ്ടെന്ന്​ കശ്​മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്​തി പറഞ്ഞു. രാജ്യത്തി​​െന്‍റ മറ്റു ഭാഗങ്ങളിലേതു പോലെ ജമ്മു കശ്​മീരിലെ കുട്ടികള്‍ക്ക്​ വളരാനാവശ്യമായ അവസരവും സാഹചര്യവും ലഭിക്കണമെന്നും മെഹബൂബ മുഫ്​തി അഭിപ്രായപ്പെട്ടു.

രാജ്​നാഥ്​ സിങ്​ ത​​െന്‍റ ദ്വിദിന കശ്​മീര്‍ സന്ദര്‍ശനത്തി​​െന്‍റ ഭാഗമായാണ്​ കോണ്‍ക്ലേവില്‍ പ​െങ്കടുത്തത്​.

Leave a Reply

Your email address will not be published. Required fields are marked *