കോഴിക്കോട് ബ്ലാക്‌മെയിലിന് പിന്നില്‍ സ്ത്രീകളും; സംഘം തട്ടിയെടുത്തത് ലക്ഷങ്ങള്‍

കോഴിക്കോട്: കോഴിക്കോട് തട്ടിപ്പിന്റെ ചുരുളുകള്‍ അഴിയുമ്ബോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് തട്ടിപ്പ് നടത്തുന്നത്. ആളുകളെ പറഞ്ഞ് മയക്കി പാട്ടിലാക്കി അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഫോണ്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുകയാണ് ഈ സംഘം ചെയ്യുന്നത്. ഏകദേശം 50 ല്‍ പരം ആളുകളില്‍ നിന്നുമാണ് ഇവര്‍ പണം തട്ടിയെടുത്തത്. തട്ടിപ്പില്‍പ്പെട്ടവര്‍ വിവരം പുറത്തറിയുമോ എന്ന് ഭയന്ന് പോലീസില്‍ പരാതി നല്‍കാതിരിക്കുന്നതാണ് ഇവരുടെ വിജയം. സ്ത്രീകളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കെണിയിലായവരുടെ സാമ്ബത്തിക നില മനസിലാക്കിയാണ് ഇവര്‍ വിലപേശുന്നത്. പോലീസുകാര്‍ ഇത്തരം സംഘങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. 75,000 മുതല്‍ 2 ലക്ഷം രൂപ വരെയാണ് സംഘം കെണിയിലാകുന്നവരില്‍ നിന്നും തട്ടിയെടുക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ പോലീസ് വല വിരിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *