കാമുകനുമൊത്ത് കിടപ്പറയില്‍; മരുമകള്‍ കിണറ്റില്‍ ചാടി മരിച്ചു

തൃശൂര്‍: കാമുകനുമൊത്ത് കിടപ്പറയില്‍ കിടന്നത് ഭര്‍തൃ മാതാവ്‌ കണ്ടതിന്‍റെ മനോവിഷമത്താല്‍ യുവതി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മാള അന്നമ്മനട മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്‍റെ ഭാര്യ ധന്യയാണ് മരിച്ചത്.

രാജേഷിന്‍റെ അമ്മ സുശീലയാണ് മരുമകള്‍ കാമുകനുമൊത്ത് മുറിയിലെ കിടപ്പറയില്‍ കിടക്കുന്നത് കണ്ടുപിടിച്ചത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് സുശീല വീട്ടിലെത്തിയപ്പോഴാണ് മരുമകളുടെ കാമുകനെ കാണാന്‍ ഇടയായത്. ഉടന്‍ തന്നെ അയല്‍വാസികളും സ്ഥലത്തെത്തി. വിവരം അറിഞ്ഞെത്തിയ മാള പൊലീസ് ധന്യയുടെ കാമുകനായ നൗഷാദിനെ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് ഫാബ്രിക്കേഷന്‍ ജോലിക്കാരനായ ധന്യയുടെ ഭര്‍ത്താവ് രാജേഷ്, അങ്കമാലിയില്‍ നിന്ന് വീട്ടിലെത്തി ധന്യയുടെ അമ്മ ലീലയെ കൊരട്ടി കോനൂരിലെ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തി. ധന്യയെ വീട്ടിലേക്ക് പറഞ്ഞയക്കാന്‍ ഉച്ചതിരിഞ്ഞ് ഇറങ്ങുമ്പോഴാണ് ധന്യ തൊട്ടടുത്ത കിണറ്റില്‍ ചാടിയത്.

ഈസമയം വാര്‍ഡ് മെമ്പറും അയല്‍വാസികളും ഒപ്പമുണ്ടായിരുന്നു. പിന്നീട് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ധന്യ ഇതിനകം നിരവധി തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഭര്‍ത്താവ് രാജേഷിനെയും അമ്മയെയും ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഇവരുടെ പേരില്‍ മാള പൊലീസ് സ്റ്റേഷനില്‍ പരാതികളും നിലവിലുണ്ട്.

പൊലീസ് ഇടപെട്ട് ധന്യയെ നേരത്തെ കൗണ്‍സിലിംഗിനും വിധേയയാക്കിയിരുന്നു. ഓടുന്ന ബൈക്കില്‍ നിന്ന് ചാടുകയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയും ഗ്യാസ് തുറന്നു വിട്ട് അപായമുണ്ടാക്കാനും ശ്രമിച്ചിട്ടുണ്ടെന്ന് രാജേഷ് സൂചിപ്പിച്ചു. മൂന്നു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് ഒന്നര വയസുള്ള അഭിനവ് എന്ന മകനുണ്ട്.

അതേസമയം വാട്ട്സ്ആപ്പ് വഴിയാണ് നൗഷാദുമായി ധന്യ പ്രണയത്തിലായതെന്നും നൗഷാദ് വിവാഹിതനാണെന്നും മാള പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളതെന്നും മാള സിഐ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *