കൊച്ചി: മെഡിക്കല്‍ പഠനത്തിന്റെ ചെലവു വര്‍ധിച്ചതോടെ രാജ്യത്തെ യുവഡോക്ടര്‍മാരില്‍ ഭൂരിഭാഗവും കടക്കെണിയില്‍. വന്‍ തുക വിദ്യാഭ്യാസ വായ്്പയെടുത്ത് എം.ബി.ബി.എസ്. പഠിച്ചിറങ്ങിയവരാണ് വായ്്പ തിരിച്ചടക്കാനാകാതെ വിഷമിക്കുന്നത്. കേരളമുള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങിയ യുവഡോക്ടര്‍മാര്‍ക്കിടയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണെന്ന് ഒരു പ്രമുഖ ദേശീയ പത്രം നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തി.
സ്വകാര്യ മേഖലയില്‍ അഞ്ചുവര്‍ഷത്തെ മെഡിക്കല്‍ പഠനത്തിനായി രണ്ടു കോടിയിലേറെ രൂപയാണ് ഓരോ വിദ്യാര്‍ഥിയും ചെലവിടേണ്ടി വരുന്നത്. വാര്‍ഷിക ഫീസായി മാത്രം പത്തു ലക്ഷംരൂപ ചെലവു വരുന്നുണ്ട്. എന്‍.ആര്‍.ഐ ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്ക് ഇത് 15 ലക്ഷവും മുകളിലുമാണ്. ഒരു വര്‍ഷത്തെ മറ്റ് പഠനച്ചലവുകള്‍,ഹോസ്റ്റല്‍ ഫീസ്, ഭക്ഷണം തുടങ്ങിയവക്കായി ഏതാണ് ഒന്നര ലക്ഷം രൂപ ചെലവുണ്ട്. അതായത് ഫീസ് അടക്കം 40 ലക്ഷത്തോളം രൂപയാണ് ഒരു വര്‍ഷത്തെ ചെലവ്.
പഠനത്തിനായി വിദ്യാഭ്യാസ വായ്്പയെടുത്തവര്‍ക്ക് 20 ലക്ഷം മുതല്‍ നാല്‍പത് ലക്ഷം വരെ വായ്്പാ ബാധ്യതയുണ്ട്. 12 ശതമാനം വരെ പലിശയും ബാങ്കിന് നല്‍കേണ്ടതായി വരുന്നു. ഇതോടെ പലരുടെയും ഇ.എം.ഐ (പ്രതിമാസ വായ്്പാ തിരിച്ചവു തുക) അറുപതിനായിരം രൂപയാണ്.12 വര്‍ഷത്തിനുള്ളിലാണ് വായ്്പ തിരിച്ചടക്കേണ്ടത്.
കോഴ്്‌സിന്റെ ആദ്യത്തെ നാലു വര്‍ഷത്തിന് ശേഷമാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പന്റ് വരുമാനം ലഭിക്കുന്നത്.ഇതാകട്ടെ മാസം 20000 രൂപയാണ്. അഞ്ചു വര്‍ഷത്തിന് ശേഷം ഡിഗ്രിയെടുത്ത് പുറത്തെടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് സ്വകാര്യമേഖലയില്‍ ലഭിക്കുന്ന ശരാശരി ശമ്പളം 50000 രൂപയാണ്. കുറഞ്ഞ ശതമാനം പേര്‍ക്ക് മാത്രമാണ് ഒരു ലക്ഷം രൂപയിലേറെ ശമ്പളമുള്ള ജോലികള്‍ ലഭിക്കുന്നത്. ഇതോടെ വായ്്പാ തിരിച്ചടവിനുള്ള തുക പോലും കണ്ടെത്താനാകാതെ വിഷമിക്കുകയാണ് യുവഡോക്ടര്‍മാര്‍. പലരും രണ്ടു മൂന്നും ആശുപത്രികളില്‍ ജോലി ചെയ്താണ് വായ്്പയടക്കാനുള്ള പണം കണ്ടെത്തുന്നത്. ജീവിതച്ചെലവിലുള്ള പണം വേറെ കണ്ടെത്തണം.
വായ്്പയെടുക്കുന്നതിന് പലരും താമസിക്കുന്ന വീട് അടക്കമുള്ളവയുടെ ആധാരങ്ങളാണ് ബാങ്കിന് ഈടായി നല്‍കിയിരിക്കുന്നത്. തിരിച്ചവ് മുടങ്ങുന്നതോടെ പലിശ വര്‍ധിച്ച് വായ്്പാ തുക കുത്തനെ ഉരുകയാണ്. പലരുടെയും ഈട് നല്‍കിയ വീട് പോലും ജപ്്തി ഭീഷണിയിലാണ്.
രാജ്യത്ത് ഡോക്ടര്‍മാരുടെ ക്ഷാമം ചൂണ്ടിക്കാട്ടി സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ സര്‍ക്കാരുകള്‍ അനുമതി നല്‍കുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ നയം മൂലം ധനാഢ്യരുടെ മക്കള്‍ക്ക് മാത്രം പ്രാപ്യമാകുന്ന ഒന്നായി മെഡിക്കല്‍ വിദ്യാഭ്യാസം മാറുകയാണെന്ന വിമര്‍ശനവും ശക്തമായി ഉയരുകയാണ്.
