ഗസാ: ഗസാ അതിര്‍ത്തിയില്‍ ഫലസ്തീനികളുടെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനു നേരെയുണ്ടായ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. റഫയില്‍ സഅദി അക്രം മുഅമ്മര്‍ (26), ഗസാ അതിര്‍ത്തിയില്‍ കരീം അബു ഫതായിര്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇതോടെ കഴിഞ്ഞ മാര്‍ച്ച് 30ന് ആരംഭിച്ച ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 166 ആയി.
1948ല്‍ ഇസ്രായേല്‍ രൂപീകരണത്തോടെ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഏഴര ലക്ഷത്തോളം അഭയാര്‍ഥികളെ മടങ്ങിവരാന്‍ അനുവദിക്കണമെന്നാവാശ്യപ്പെട്ട് മാര്‍ച്ച് 30നാണ് ഫലസ്തീനികള്‍ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ ആരംഭിച്ചത്.
