ശബരിമല: ഭക്ഷ്യക്ഷാമം രൂക്ഷമായതിനെതുടര്‍ന്ന് ശബരിമലയില്‍ പൂജാക്രമങ്ങള്‍ വെട്ടിച്ചുരുക്കി. കനത്ത മഴയില്‍ പമ്ബ അച്ചന്‍കോവില്‍ നദികള്‍ കരകവിഞ്ഞതോടെ ശബരിമല പൂര്‍ണമായും ഒറ്റപെട്ടിരുന്നു.ഇതെതുടര്‍ന്ന് ആഹാരസാധനങ്ങള്‍ പമ്ബയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിലയ്ക്കല്‍ വരെ മാത്രമാണ് ഇപ്പോള്‍ വാഹനഗതാഗതം ഉള്ളത്. മാസ പൂജയ്ക്കായാണ് ശബരിമല നട തുറന്നത്.
കനത്ത മഴയെത്തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായിരുന്നു. പമ്ബ ഗതിമാറി ഒഴുകാന്‍ തുടങ്ങിയതോടെ കുത്തൊഴുക്ക് ശക്തമായിരുന്നു. ഇത് ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിരുന്നു.
