തിരുവനന്തപുരം: വധിക്കാന്‍ ശ്രമിച്ചെന്ന കന്യാസ്ത്രീയുടെ ആരോപണം നിഷേധിച്ച് ജലന്ധര്‍ രൂപത രംഗത്ത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വധിക്കാന്‍ ശ്രമിച്ചെന്ന കന്യാസ്ത്രീയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് രൂപത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മാദ്ധ്യമശ്രദ്ധ നേടാന്‍ വേണ്ടിയാണ് കന്യാസ്ത്രീ ഇപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും രൂപത പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കീഴില്‍ ജോലി ചെയ്യുന്ന ഫാദര്‍ ലോറന്‍സ് ചിറ്റുപറമ്ബിലിന്റെ സഹോദരന്‍ തോമസ് ചിറ്റുപറമ്ബിലാണ് വധശ്രമത്തിന് നീക്കം നടത്തിയതെന്നാണ് കന്യാസ്ത്രീ പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചത്. കുറവിലങ്ങാട് മഠത്തിലെ ജോലിക്കാരനായ അസാം സ്വദേശി പിന്റു വഴിയാണ് തന്നെ അപായപ്പെടുത്താനുള്ള നീക്കം നടത്തിയത്. യാത്രചെയ്യാറുള്ള ഇരുചക്ര വാഹനത്തിന്റെ ബ്രേക്ക് കേടാക്കാനും വാല്‍ട്യൂബ് ലൂസാക്കി വയ്ക്കാനും ഫോണിലൂടെയും നേരിട്ടും പിന്റുവിനെ തോമസ് നിര്‍ബന്ധിച്ചിരുന്നുവെന്നും പരാതിയി ല്‍ പറയുന്നു.
