ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ കര്‍ശന ഉപാധികളുമായി സുപ്രീംകോടതി. പ്രവേശനം അനുവദിക്കാനായി കോളജ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. 2016-17 വര്‍ഷം പ്രവേശനം റദ്ദായ വിദ്യാര്‍ഥികളുടെ തുക ഇരട്ടിയായി മടക്കി നല്‍കണം. വിദ്യാര്‍ഥികള്‍ക്ക് അടുത്ത മാസം മൂന്നിനകം പണം നല്‍കണമെന്നും ഈ വ്യവസ്ഥകള്‍ പാലിച്ചാല്‍ ഈ വര്‍ഷം പ്രവേശനം അനുവദിക്കുമെന്നും കോടതി ഉത്തരവിട്ടു.
കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ150 എംബിബിഎസ് സീറ്റുകളിലേക്കു മാനേജ്മെന്റ് നടത്തിയ പ്രവേശനമാണു കോടതി റദ്ദാക്കിയിരുന്നത്. പ്രവേശന നടപടി സുതാര്യമല്ലെന്നും സുപ്രീംകോടതി വിധി ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണു പ്രവേശനം റദ്ദാക്കിയത്. 2016-17 അധ്യയനവര്‍ഷം നടത്തിയ പ്രവേശനമാണ് സമിതി റദ്ദാക്കിയിരുന്നത്.
