മലപ്പുറം: പിതൃസഹോദരന് കടലുണ്ടിപ്പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ ഒന്‍പതു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറ്റുമുറിയില്‍ പുഴയോരത്തെ മുളങ്കൂട്ടത്തിലാണു മുഹമ്മദ് ഷഹീന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഈ മാസം 13-ന് മേലാറ്റൂരില്നിന്നു കാണാതായ ഒന്‍പതു വയസുകാരനെ പുഴയില്‍ എറിഞ്ഞു കൊന്നെന്ന വിവരം തിരുവോണത്തലേന്ന് രാത്രിയാണു പുറത്തുവരുന്നത്. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ഷഹീനെ കുട്ടിയുടെ പിതൃസഹോദരന് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി, രാത്രി ആനക്കയം പാലത്തില്‍നിന്നു കടലുണ്ടിപ്പുഴയില്‍ തള്ളി കൊലപ്പെടുത്തുകയായിരുന്നെന്നു വ്യക്തമായി. കുട്ടിയെ കണ്ടെത്താനായി കഴിഞ്ഞദിവസം പുഴയിലും കടലിലും പോലീസ് പരിശോധന നടത്തിയിരുന്നു.
