കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സ്ത്രീപീഡകര്‍ക്ക് സംരക്ഷണം നല്‍കുന്നതെന്ന് ശോഭ സുരേന്ദ്രന്‍

കേരളത്തിലെ സ്ത്രീ പീഡകര്‍ക്ക് സംരക്ഷണം നല്‍കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. കന്യാസ്ത്രീക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പി.കെ. ശശിക്കെതിരെ നടപടിയെടുക്കണമെന്ന് പാര്‍ട്ടിപ്രവര്‍ത്തക പരാതി കേന്ദ്ര നേതൃത്വത്തിന് നല്‍കിയിട്ടും വേണ്ട നടപടി കൈക്കൊള്ളാന്‍ കഴിയുന്നില്ല. സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാനാവാതെ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

ഫ്രാങ്കോ മുളയ്ക്കലിന് സംരക്ഷണമൊരുക്കുന്നത് പഞ്ചാബിലെ കോണ്‍ഗ്രസ് ഭരണകൂടമാണെന്നും അവര്‍ ആരോപിച്ചു. പൂഞ്ഞാര്‍ എം.എല്‍.എ പി. സി. ജോര്‍ജിനെയും കണക്കറ്റ് വിമര്‍ശിച്ചുകൊണ്ടാണ് ശോഭ സുരേന്ദ്രന്‍ പ്രസംഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *