ഇരകള്‍ക്കൊപ്പം നിന്ന വയനാട്ടിലെ സിസ്റ്റര്‍ ലൂസിക്കെതിരെ സന്യാസസഭയുടെ നടപടി: ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കി

കല്‍പ്പറ്റ: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളെ പിന്തുണച്ചതിനും സമരപന്തലില്‍ പോയതിനും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പീഡനങ്ങളെക്കുറിച്ച്‌ പ്രതികരിച്ചതിനും സിസ്റ്റര്‍ ലൂസി എഫ്.സി.സി.യെ ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കി. സന്യാസ സഭയില്‍ നിന്ന് പുറത്താക്കുന്നതിന്റെ ആദ്യ നടപടിയാണിത്.

മാനന്തവാടി രൂപത പരിധിയില്‍പ്പെട്ട കാരക്കാമല ഇടവകയിലെ മoത്തില്‍ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗ്രേഷന്‍ സഭാംഗമാണ് സിസ്റ്റര്‍ ലൂസി . കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലില്‍ ചര്‍ച്ചയിലും രണ്ട് ദിവസം സമരപന്തലിലും പോയിരുന്നു. ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയാണ് എഴുത്തുകാരി കൂടിയായ സിസ്റ്റര്‍ ലൂസി.

കഴിഞ്ഞ രണ്ടാഴ്ചയായി തനിക്കെതിരെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തി പ്രചരണം നടക്കുകയാണന്ന് കാണിച്ച്‌ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് സിസ്റ്റര്‍ ക്കെതിരെ നടപടി.

ഇടവകകാര്യങ്ങളായ സണ്‍ഡേ സ്കൂള്‍, വിശുദ്ധ കുര്‍ബാന നല്‍കല്‍, കെ.സി.വൈ.എം / മിഷന്‍ ലീഗ് പോലുള്ള സംഘടനകളിലെ പ്രവര്‍ത്തനം എന്നിവയില്‍ നിന്ന് മാറി നില്‍ക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും ഇത് പുറത്താക്കലിന്റെ ആദ്യ നടപടിയാണന്നും താനിതില്‍ ഭയക്കുന്നില്ലന്നും കര്‍ത്താവിന് വേണ്ടി സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളെ കുറിച്ച്‌ ഫെയ്സ് ബുക്കില്‍ എഴുതിയിരുന്നു.: അത് ചുവടെ.

“സത്യത്തിന് കൂട്ടുനില്ക്കണം.അതിന് വേണ്ടി പൊരുതണം.അപ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ അറിയിക്കാന്‍ സ്വാതന്ത്രമുള്ള രാജ്യമാണ് നമ്മുടേത്. അല്ലാതെ സത്യം വിജയിക്കും എന്ന് കാണുമ്ബോള്‍ ഒരുതരം കൃമികടി ഉണ്ടായിട്ട് വ്യക്തികള്‍ക്കെതിരേ തിരിഞ്ഞ് സോഷ്ല്‍മീഡിയായിലൂടെ അപകീരത്തിപ്പെടുത്തുകയല്ല വേണ്ടത്.

മ൦ത്തിലെ കഞ്ഞി,ചോറ്,തിന്നുന്ന കണക്കുവരെ അവതരിപ്പിച്ച്‌ എന്നെ സത്യത്തില്‍നിന്ന് പിന്നോട്ടുവലിക്കാം എന്ന് തെറ്റിദ്ധരിക്കരുത്. വിന്റോ ജോണ്‍,അബ്രാഹം എൈസക് ജയന്‍,മിഥുന്‍ ആന്റണി,ബെജോ ജോബ് തുടങ്ങിയവര്‍ ജാഗരൂകരായിരിക്കുക.ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇവിടെ നീതിന്യായ വ്യവസ്ഥ ഒപ്പമുണ്ട്.ഇതുവരെ ക്ഷമിച്ചു…ന്ങ്ങള്‍ക്ക് കൂടുതല്‍ നന്മനേരുന്നു.കാണാം.”
സി.ലൂസി കളപ്പുര

Leave a Reply

Your email address will not be published. Required fields are marked *