കൊച്ചി: സിനിമാ രംഗത്തെ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ ത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) സമര്‍പ്പിച്ച ഹര്‍ജിയില്‍ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും സംഘടനകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഡബ്ല്യൂസിസിക്ക് വേണ്ടി രമ്യ നമ്ബീശനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
നേരത്തെ, ലൈംഗിക ചൂഷണം അവസാനിപ്പിക്കാന്‍ സിനിമാ സെറ്റുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡബ്ല്യൂസിസി ഹൈക്കോടതി സമീപിച്ചിരുന്നു. വനിതാ ശിശുക്ഷേമ സെക്രട്ടറി, സംസ്ഥാന സര്‍ക്കാര്‍, അമ്മ എന്നിവരെ എതിര് കക്ഷിയാക്കിയായിരുന്നു ഹര്‍ജി. ഇതില്‍ താരസംഘടന “അമ്മ’യ്ക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
അമ്മയ്ക്കെതിരെ നല്കിയ ഹര്‍ജിക്കൊപ്പം പുതിയ ഹര്‍ജിയും പിന്നീട് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
