താമരശേരി: തൊട്ടിലില്‍ കിടത്തിയിരുന്ന കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദര ഭാര്യ ജസീല (26) അറസ്റ്റില്‍. മുഹമ്മദലിയുടെയും ഷെമീനയുടെയും മകളായ 7മാസം പ്രായമുള്ള ഫാത്തിമയെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ അമ്മയോടുള്ള എതിര്‍പ്പും വീട്ടില്‍ നേരിടേണ്ടി വന്ന അവഗണനയുമാണ് കൊലപാതകത്തിന് പിന്നെലന്ന് പ്രതി കുറ്റസമ്മതം നടത്തി.കുഞ്ഞിനെ പാലുകൊടുത്ത് ഉറക്കിയ ശേഷം ഷെമീന കുളിക്കാന്‍ പോയപ്പോഴാണ് പ്രതി കൃത്യം നടത്തിയത്. കുട്ടിയെക്കാണാതെ ഷെമീന കരഞ്ഞു നിലവിളിച്ചപ്പോള്‍
ജസീല തന്നെയാണ് കുട്ടി കിണറ്റില്‍ വീണ് കിടക്കുന്ന കാര്യം ഷെമീനയെ അറിയിച്ചത്.അടുക്കളയില്‍ പാചകത്തിലായിരുന്ന പ്രതി കിണറ്റില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കുട്ടിയെ കണ്ടതെന്ന് ഷെമീനയോട് പറഞ്ഞു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ വെള്ളം അകത്ത് ചെന്നതാണ് മരണകാരണമെന്ന് തെളിഞ്ഞതോടെയാണ് ജസീലയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തത്.പുറത്ത്നിന്നൊരാള്‍ വീട്ടില്‍ വെള്ളം ചോദിച്ച് എത്തിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.കേസ് വഴി തിരിച്ചു വിടാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതി കുറ്റസമ്മതം നടത്തിയത്. ജസീലയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
