കണ്ണൂര്‍ > ക്ഷേത്ര ദര്‍ശനത്തില്‍ സ്‌ത്രീപുരുഷ സമത്വം നടപ്പാക്കേണ്ട കാര്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല സ്‌ത്രീപ്രവേശന വിഷയത്തില്‍ കണ്ണൂരില്‍ ബിജെപി പരിപാടിയില്‍ സംസാരിക്കവേയാണ് ഷായുടെ പ്രസ്‌താവന.
ഇടത് സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന ഭീഷണിയും അമിത് ഷായുടെ പ്രസംഗത്തിലുണ്ടായിരുന്നു.
കോടതികള്‍ അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് പിന്മാറണമെന്നായിരുന്നു സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയോടുള്ള അമിത് ഷായുടെ പ്രതികരണം. അയ്യപ്പ ഭക്തരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നാരോപിച്ച ഷാ ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച ആയിരക്കണക്കിന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് എന്തിനാണെന്നും ചോദിച്ചു. നേരത്തെ സ്ത്രീക്കും പുരുഷനും ക്ഷേത്ര പ്രവേശനത്തില്‍ തുല്യ അവകാശം വേണമെന്നായിരുന്നു ആര്‍എസ്‌എസ് നിലപാട്. ശബരിമല വിധിയെ സ്വാഗതം ചെയ്യുന്ന സമീപനം ആദ്യം സ്വീകരിച്ച ആര്‍എസ്‌എസ്-ബിജെപി ദേശീയ നേതൃത്വം വര്‍ഗീയ മുതലെടുപ്പിനായി നിലപാട് മാറ്റുകയായിരുന്നു. ഇതിനു പിന്നാലെയാണ് പരസ്യമായ ഭീഷണിയും ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ പ്രചരണവുമായി അമിത് ഷാ തന്നെ കേരളത്തിലെത്തിയിരിക്കുന്നത്.
