തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തെ അനുകൂലിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ആശ്രമവും വാഹനവും കത്തിച്ചത് പെട്രോള്‍ ഉപയോഗിച്ചാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായി.
അതിനിടെ, ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ സന്ദീപാനന്ദ ഗിരിക്ക് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ഒരു ഗണ്‍മാനെയാണ് നിയമിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്വാമിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തുമെന്നാണ് വിവരം.
