സര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷസംവിധാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ പി.എസ്.ശ്രീധരന്‍ പിള്ള

പത്തനംതിട്ട: ശബരിമല നട തുറക്കാനിരിക്കെ സുരക്ഷ സംവിധാനങ്ങളെ വിമര്‍ശിച്ച്‌ പി.എസ്.ശ്രീധരന്‍ പിള്ള. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ അധപ്പതനമാണ് ഇപ്പോഴത്തേതെന്ന് അദേഹം കുറ്റപ്പെടുത്തി. എകെജി സെന്‍ററില്‍ പോയി കെഎസ്‌ആര്‍ടിസി ബസ് ചോദിച്ച്‌ വാങ്ങിച്ച്‌ ശബരിമലയ്ക്ക് പോകേണ്ട ഗതികേടിലാണ് തീര്‍ഥാടകരെന്നും അദ്ദേഹം പറഞ്ഞു.

പൗരാവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണിത്. പൊലീസിനെ എല്ലാം ഏല്‍പ്പിച്ച്‌ താക്കോല്‍ കൊടുത്തിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിനെല്ലാമെതിരെ സമാധാനപരമായി ജീവന്മരണ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *