കെവിന്റേത് ദുരഭിമാനക്കൊല തന്നെ, കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. ഇത് സംബന്ധിച്ച പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോട്ടയം സെഷന്‍സ് കോടതി ആറ് മാസത്തികം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ മേയ് 28നാണ് കോട്ടയം സ്വദേശിയായ കെവിനെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് ഷാനു ചാക്കോയെ മുഖ്യപ്രതിയാക്കി പ്രോസിക്യൂഷന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കെവിന്റെ ഭാര്യാപിതാവ് ചാക്കോയ്ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയ കുറ്റപത്രത്തില്‍ 12 പേര്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. കെവിനും നീനുവുമായുള്ള പ്രണയത്തെ തുടര്‍ന്ന് വൈരാഗ്യം തോന്നിയ പ്രതികള്‍ കെവിനെ ഓടിച്ച്‌ പുഴയില്‍ വീഴ്‌ത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു. കേസ് ദുരഭിമാനക്കൊലയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *