പ്രളയത്തില്‍ രക്ഷകനായത് കുവൈത്തി: നന്ദിയോടെ മലയാളി കുടുംബം

കുവൈത്ത് സിറ്റി: ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ടെറന്‍സിന് ഈ കുവൈത്തി ദൈവമാണ്. കുവൈത്തിലെ പ്രളയത്തിനപടെ രക്ഷകനായി ദൈവം കുവൈത്തിയുടെ രൂപത്തില്‍ എത്തിയതാണെന്ന് ടെറന്‍സും കുടുംബവും വിസ്വസിക്കുന്നു. ഷോപ്പിംഗ് പൂര്‍ത്തിയാക്കി താമസസ്ഥലത്തേക്ക് പോകുന്ന വഴിയില്‍ ടെറന്‍സും ഭാര്യ പ്രിയയും ഒരു വയസ്സുകാരിയായ മകള്‍ ഹെയ്തലും പ്രളയത്തിലകപ്പെടുകയായിരുന്നു.

സ്വദേശികള്‍ താമസിക്കുന്ന പ്രദേശത്ത് എത്തിയപ്പോഴേക്കും ടാക്സി ചെളിയില്‍ കുടുങ്ങി. കാര്‍ അല്പം പോലും നീങ്ങാന്‍ കഴിയാത്ത അവസ്ഥയിലായതിനെ തുടര്‍ന്ന് കടന്നു പോയ വാഹനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ആരും വാഹനം നിര്‍ത്തുകയോ സഹായിക്കുകയോ ചെയ്തില്ല. ഒരാള്‍ നിഷ്കരുണം സഹായാഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്തു. സ്വദേശികള്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ മറ്റ് വാഹനങ്ങള്‍ ലഭിച്ചതുമില്ല.

കുഞ്ഞുമായി കെഞ്ചിയിട്ടും പലരും നിര്‍ത്താന്‍ മനസ്സുകാണിച്ചില്ല. അഭ്യര്‍ത്ഥന നിരസിച്ച്‌ മുന്നോട്ട് പോയ ഒരു വാഹനം അല്പസമയത്തിന് ശേഷം തിരിച്ചെത്തുകയായിരുന്നു. ഉപേക്ഷിച്ച്‌ പോകുന്നത് ശരിയല്ല എന്ന ചിന്തയായിരുന്നു ആ തിരിച്ച്‌ വരവിന് പിന്നില്‍. താമസസ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ വീട്ടില്‍ താമസിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യാമെന്നും സ്വദേശിയായ അദ്ദേഹം ഉറപ്പ് നല്‍കി.

ഒടുവില്‍ ദുരിത വഴികളിലൂടെ അദ്ദേഹം ടെറന്‍സിനെയും കുടുംബത്തെയും ലക്ഷ്യസ്ഥാനത്തെത്തിക്കുകയായിരുന്നു അദ്ദേഹം. മകള്‍ ഹെയ്സലിന് സ്നേഹ ചുംബനവും നല്‍കി സ്വദേശിയായ അയാള്‍ തിരിച്ചു പോയി. പേരറിയാത്ത അദ്ദേഹത്തിന് നന്ദി പറയയാന്‍ കാത്തിരിക്കുകയാണ് ഈ മലയാളി കുടുംബം. കുവൈത്തിലെ ഒരു സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ടെറന്‍സ്.

Leave a Reply

Your email address will not be published. Required fields are marked *