മോ​ദി മോ​ഷ​ണം സ​മ്മ​തി​ച്ചു; റാ​ഫാ​ലി​ല്‍ വീ​ണ്ടും രാ​ഹു​ല്‍

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ‌ വി​മ​ര്‍​ശി​ച്ച്‌ വീ​ണ്ടും കോ​ണ്‍‌​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. സു​പ്രീം കോ​ട​തി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ മോഷണം സ​മ്മ​തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു രാ​ഹു​ല്‍ പ​റ​ഞ്ഞു.

വ്യോ​മ​സേ​ന​യോടു ചോദിക്കാതെ ക​രാ​റി​ല്‍ മാ​റ്റം വ​രു​ത്തി​യ​താ​യും അ​നി​ല്‍ അം​ബാ​നി​യു​ടെ പോ​ക്ക​റ്റി​ല്‍ ഇ​തി​ലൂ​ടെ 30,000 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചാ​താ​യും കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ലത്തി​ല്‍ അ​ദ്ദേ​ഹം സ​മ്മ​തി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഥ ഇ​നി​യും തു​ട​രു​മെ​ന്നും രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ പ​റ​ഞ്ഞു. റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം. കോ​ട​തി​യു​ടെ ക​ടു​ത്ത നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ കേ​ന്ദ്രം ത​യാ​റാ​യ​ത്. വി​ല അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ മു​ദ്ര​വ​ച്ച ക​വ​റി​ലും മ​റ്റു​വി​ശ​ദാം​ശ​ങ്ങ​ള്‍ എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്കു കൈ​മാ​റു​ന്ന​തി​നാ​യി മ​റ്റൊ​രു ക​വ​റി​ലി​മാ​ണു സ​മ​ര്‍ പ്പി​ച്ച​ത്.

പ്ര​തി​രോ​ധ നി​ര്‍​വ​ഹ​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ര്‍​ണ​മാ​യി അ​നു​സ​രി​ച്ചാ​ണ് ക​രാ​റു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ഡി​ഫ​ന്‍​സ് അ​ക്വി​സി​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​താ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഫ്ര​ഞ്ച് ക​മ്ബ​നി​യു​മാ​യി ക​രാ​റു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ ച​ര്‍​ച്ച​യ്ക്കും വി​ല​പേ​ശ​ലി​നും സം​ഘ​ത്തെ രൂ​പീ​ക രി​ച്ചി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ സു​ര​ക്ഷാ​സ​മി​തി പ​രി​ശോ​ധി​ച്ച​താ​ണ്. ഇ​തി​നു ശേ​ഷം ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സാ​മ്ബ​ത്തി​ക അ​ഥോ​റി​റ്റി​യു​ടെ അം​ഗീ കാ​ര​ത്തോ​ടെ​യാ​ണ് ക​രാ​റു​ണ്ടാ​ക്കി​യ​തെ​ന്നും സ​ര്‍​ക്കാ​ര്‍ വി​ശ​ദ​മാ​ക്കു​ന്നു.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ 2013ലെ ​പ്ര​തി​രോ​ധ വാ​ങ്ങ​ല്‍ ന​ട​പ​ടി​ക്ര​മം പാ​ലി​ച്ചാ​ണു ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​ത്. ഒ​രു വ​ര്‍​ഷ​ത്തോ​ളം സ​മ​യ​മെ​ടു​ത്ത ച​ര്‍​ച്ച​ക ള്‍​ക്കു ശേ​ഷ​മാ​ണ് ക​രാ​റി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം, ക​രാ​റി​ല്‍ റി​ല​യ​ന്‍​സി​ന്‍റെ പ​ങ്ക് സ​ര്‍​ക്കാ​രു​മാ​യി ഉ​ള്ള​ത​ല്ലെ​ന്നും അ​ത് ഫ്ര​ഞ്ച് ക​മ്ബ​നി അ​വ​രു​ടെ പ​ങ്കാ​ളി​യാ​ക്കി യ​താ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും കേ​ന്ദ്രം ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു.

36 റ​ഫാ​ല്‍ വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന്‍റെ വി​ല​വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന​താ​ണെ​ന്നു​മാ​ണ് കേ ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വാ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, വി​ല​വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ങ്കി​ല്‍ അ​ക്കാ​ര്യം സ​ത്യ​വാ​ങ്മൂ​ല​ത്തി​ലൂ​ടെ വി​ശ​ദ​മാ​ക്കാ​നും ഔ​ദ്യോ​ഗി​ക ര​ഹ സ്യ​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത് മു​ദ്ര​വ​ച്ച ക​വ​റി​ല്‍ സ​മ​ര്‍​പ്പി​ക്കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. റ​ഫാ​ല്‍ വി​മാ​ന​ങ്ങ​ളു​ടെ വി​ല, ആ ​വി​ല നി​ശ്ച​യി ക്കാ​നു​ള്ള കാ​ര​ണം, അ​തു​കൊ​ണ്ടു​ണ്ടാ​യ നേ​ട്ടം എ​ന്നി​വ​യും ക​രാ​റി​ലെ പ​ങ്കാ​ളി​ക​ളെ​കു​റി​ച്ചു​ള്ള പൂ​ര്‍​ണ വി​വ​ര​ങ്ങ​ളും ഇ​ട​പാ​ടി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ളും വ്യ​ക്ത മാ​ക്കാ​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *