തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനലിനെ ഡി വൈ എസ് പി ഹരികുമാര്‍ കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതികള്‍ കീഴടങ്ങി. കെ ബിനുവും, സഹായി രമേശുമാണ് തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്.
ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഹരികുമാറിനൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു ബിനു. കേസിലെ പ്രധാന പ്രതിയാണ് ആത്മഹത്യ ചെയ്തത്. ഹരികുമാറിന്റെ സുഹൃത്ത് കൂടിയായ ബിനുവിന്റെ വീടിനു മുന്നില്‍ വച്ചാണ് സനലിന്റെ മരണം സംഭവിക്കുന്നത്.
