മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം തലക്കടിച്ച്‌ കൊലപ്പെടുത്തി

ഗുരുഗ്രാം: ക്രൂരമായി പീഡിപ്പിച്ച നിലയില്‍ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ് സംഭവം. വൈകുന്നേരം ജോലികഴിഞ്ഞ് തിരിച്ചത്തി വീട്ടുകാര്‍ കുട്ടിയെ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് നിന്നും 300മീറ്റ‌ര്‍ മാറി ഒരു കടയോട് ചേര്‍ന്ന ചെറിയ മുറിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച്‌ നഗ്നമായ അവസ്ഥയിലായിരുന്നു മൃതദേഹം. പിന്നീട് പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.

കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് പേസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് പത്ത് സെന്റിമീറ്റര്‍ നീളമുള്ള മരക്കഷ്ണം തിരുകി കയറ്റിയ അവസ്ഥയിലായിരുന്നുവെന്ന് പോസ്റ്രുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ ദീപക് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ തലയോട് പൊട്ടിയ അവസ്ഥയിലായിരുന്നു. പീഡിപ്പിച്ച ശേഷം തലക്കടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു.

അയല്‍വാസിയായ സ്ത്രീയുടെ സഹോദരനായ സുനില്‍കുമാര്‍ എന്ന ഇരുപതുകാരനാണ് പ്രതി. കഴിഞ്ഞ ആഴ്ച ജോലി ആവശ്യത്തിനായി ഇയാള്‍ സഹോദരിയുടെ വീട്ടില്‍ എത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു. പ്രതിക്കെതിരെ നരഹത്യ, പോസ്കോ നിയമപ്രകാരവും വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *