തൃപ്തി ദേശായി ഹൈക്കോടതിയിലേക്ക്

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തന്‍റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരേ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും കൂട്ടാളികളും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശബരിമല ദര്‍ശനത്തിന് പോലീസ് സുരക്ഷ തേടിയാവും ഹൈക്കോടതിയെ സമീപിക്കുന്നത്. ഇക്കാര്യം നിയമ വിദഗ്ധരുമായി അവര്‍ ചര്‍ച്ച ചെയ്തു വരികയാണ്.

പുലര്‍ച്ചെ 4.40ന് പൂനെയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തി നെടുന്പാശേരി വിമാനത്താവളത്തിലെത്തിയത്. തൃപ്തി ശബരിമല ദര്‍ശനത്തിന് എത്തിയെന്ന വാര്‍ത്ത പരന്നതോടെ പ്രതിഷേധക്കാര്‍ വിമാനത്താവളത്തില്‍ മുന്നില്‍ തടിച്ചുകൂടി. കഴിഞ്ഞ പത്തു മണിക്കൂറായി ഇവര്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ കഴിയുകയാണ്. സുരക്ഷ തേടി ഹൈക്കോടതിയിലേക്ക് പോകാന്‍ തീരുമാനിച്ചാല്‍ ഇനി തിങ്കളാഴ്ച മാത്രമേ കഴിയൂ. ഈ സാഹചര്യത്തില്‍ തുടര്‍ തീരുമാനമെന്താണെന്ന് തൃപ്തിയോട് പോലീസ് ആരാഞ്ഞെങ്കിലും അവര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *