ചെന്നൈ: തമിഴ്നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടം. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. നാഗപട്ടണം വേദാരണ്യത്ത് നിരവധി വീടുകള്‍ തകര്‍ന്നു.
നാഗപട്ടണം, കടലൂര്‍, തഞ്ചാവൂര്‍, തൂത്തുക്കുടി, പുതുക്കോട്ട എന്നിവിടങ്ങളിലാണ് കാറ്റ് വീശിയടിച്ചത്. ഇവിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലായിട്ടുണ്ട്. റോഡ്, ട്രെയിന്‍ ഗതാഗതവും താറുമാറായി. ചുഴലിക്കാറ്റ് മുന്നില്‍ക്കണ്ട് തമിഴ്നാട് 6000 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിരുന്നു. മുന്‍കരുതലെന്ന നിലയില്‍ തമിഴ്നാട്ടില്‍ പലയിടത്തും വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
