ഇത്തൈമയുടെ സ്വന്തം മൊയ്തീന്‍….

ithaimaകെണ്ടോട്ടി: പ്രണയത്തിന്റെ തീജ്ജ്വാലയില്‍ വെന്തുരുകുന്ന മൊയ്തീനും കാഞ്ചനയും കാലത്തിന്റെ വേലികള്‍ പൊളിച്ച് ഇന്നിന്റെ മനമിടറിക്കുന്ന ബിംബങ്ങളാകുമ്പോള്‍, മൊയ്തീന്‍ കാത്തിരിപ്പില്‍ മാത്രമൊതുങ്ങുന്നില്ല. സംരക്ഷണത്തിലും മൊയ്തീന്‍ എന്ന നാമം തിളങ്ങുന്നു.
എന്ന് സ്വന്തം മൊയ്തീന്‍………

അറിയണം മൊയ്തീനെ……
നൂറ്റാണ്ടിന്റെ പകലിരവുകള്‍ക്ക് സാക്ഷി…..
നൂറു പിന്നിട്ട മൊയ്തീനിന്ന് ഒന്നു മാത്രമേയുള്ളൂ ജീവിത ലക്ഷ്യം.
അധ്വാനിക്കണം. ഇത്തൈമയെ പോറ്റണം.
ഇവിടെ മൊയ്തീന്‍ കൊണ്ടോട്ടി തറയിട്ടാല്‍ ലക്ഷം വീട് കോളനിയില്‍ അമ്പിളിപ്പറമ്പന്‍ മൊയ്തീന്‍കുട്ടിയാണ്. പ്രായം നൂറു പിന്നിട്ടു. നൂറ്റാണ്ടിന്റെ കണക്കെടുപ്പില്‍ കൊല്ലത്തിനും പ്രായത്തിനും സ്ഥാനമില്ലാതെ വിശപ്പിന്റെ വിളിയില്‍ തൊഴിലിന്റെ കളത്തിലേക്കിറങ്ങിയ മൊയ്തീന്‍…..
പ്രായം സ്വയം നിജപ്പെടുത്താനാകാത്ത മൊയ്തീന് സ്വന്തം അധ്വാനത്തിന്റെ കഥ പറയാനാകും,
ഇന്നും തുടരുന്ന ജീവിതാധ്വാനം……. !!!!!
നൂറു വയസ്സു പിന്നിട്ടിട്ടും വിശ്രമവും പരസഹായവുമില്ലാതെ ഇന്നും ജീവിത പ്രാരാബ്ധം ചുമലിലേറ്റി കിതക്കുന്ന മൊയ്തീന്‍…..

005
പ്രായവും രോഗവും തളര്‍ത്തിയ ശരീരത്തില്‍ ജിവിത യാഥാര്‍ത്ഥ്യം ബലപ്പെടുത്തിയ തളരാത്ത മനസ്സുമായി അധ്വാനിക്കുന്നു അദ്ദേഹമിന്നും.
ഇടിഞ്ഞു വീഴാറായ കൂരയില്‍ ഇദ്ദേഹവും ഭാര്യ ഇത്തൈമയും മാത്രമാണ് താമസം. രണ്ട് പെണ്‍ മക്കളെ വിവാഹം ചെയ്തയച്ചതോടെ വീട്ടില്‍ വൃദ്ധ ദമ്പതികള്‍ മാത്രമായി.
സ്വന്തം ബാധ്യതകള്‍ക്ക് മറ്റുള്ളവരുടെ താങ്ങ് കാണാന്‍ ആത്മാഭിമാനം അടിയറവു വെക്കണമെങ്കില്‍ അതിനു തയ്യാറാകാത്ത മൊയ്തീന്‍……
ഇവിടെ സ്വന്തം കര്‍മ്മ ശേഷിയുടെ തോതളക്കാന്‍ പഠിക്കുന്ന മൊയ്തീന്‍…….
അധികം ആരുമറിയാത്ത മൊയ്തീന്‍…….,
നമുക്കിടയില്‍ ഇന്നും നില നില്‍ക്കുന്ന മൊയ്തീന്‍…..
വാര്‍ദ്ധക്യ സഹജ അനാരോഗ്യം ഇത്തൈമയെ തളര്‍ത്തുമ്പോള്‍,
സ്വയം അനുഭവിക്കുന്ന തളര്‍ച്ചക്ക് വില കല്‍പ്പിക്കാന്‍ കഴിയാതെ പോകുന്ന, അഭ്രപാളിയില്‍ തിളങ്ങാത്ത, മലപ്പുറത്തിന്റെ – മലപ്പുറമറിയാത്ത മൊയ്തീന്‍……

004ജീവിക്കാന്‍ മതിയായ വരുമാനമില്ലാത്ത കുടുംബത്തില്‍ അടുപ്പ് പുകയണമെങ്കിലും ഭാര്യക്ക് മരുന്നു വാങ്ങണമെങ്കിലും ഇപ്പോഴും മൊയ്തീന്‍കുട്ടി ജോലിക്കിറങ്ങണം. പ്രായം തളര്‍ത്തിയ മൊയ്തീന്‍ കുട്ടിക്കിന്ന് നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയില്ല. ചുളിവുകള്‍ എണ്ണി തിട്ടപ്പെടുത്താനാകാത്ത അടയാളങ്ങായി വാര്‍ദ്ധക്യം പകര്‍ന്ന കുനിവില്‍ നിന്നാണ് വല്ലപ്പോഴുമുള്ള തൊഴിലിന് പോകുന്നത്.
ആദ്യകാലത്ത് കൃഷിപ്പണിയായിരുന്നു ജോലി. ചുമടെടുക്കാനും കിളക്കാനും വേലി കെട്ടാനും പോകുമായിരുന്നു. ഇന്ന് തേങ്ങ പൊതിക്കല്‍ മാത്രമാണ് ചെയ്യാവുന്ന ഏക തൊഴില്‍.
അതിന് സമീപത്തുള്ളവര്‍ വിളിക്കുമ്പോള്‍ പോകും.
ദൂരം വിട്ട് പോകാനാകില്ല.
ജോലിയില്ലാതായാല്‍ അടുപ്പ് പുകയില്ലെന്ന് മാത്രമല്ല, ഭാര്യയുടെ ചികിത്സയും മുടങ്ങും….!

പറയുന്നു മൊയ്തീന്‍,
002
‘നാളേറെ പിന്നിട്ടു ജീവിത പാതയില്‍….
ചെയ്യാത്ത തൊഴിലുകളില്ല. പരമ്പരാഗതമായി കര്‍ഷക തൊഴിലാളി….
കാലഗതിയിലുണ്ടായ മാറ്റം തൊഴിലിനെ ബാധിച്ചു തുടങ്ങിയപ്പോള്‍ നാടറിയുന്ന തേങ്ങാ പൊതിക്കലുകാരനായി. ആദ്യ കാലങ്ങളില്‍ 400 മുതല്‍ 500 വരെ തേങ്ങ പൊതിച്ചു…..
ഇന്ന് വയ്യ !!!!
നൂറോ നൂറ്റമ്പതോ പൊളിക്കുമ്പോള്‍ കിതക്കുന്നു……..’

എന്നിട്ടും തീരാത്ത, വിശ്രമമറിയാത്ത അധ്വാനം….
മൊയ്തീന്‍ ജീവിക്കുന്നു സ്വന്തം ഇത്തൈമക്കായി……

ഇത്തൈമ പറയുന്നു…..

എനിക്കുണ്ട് മൊയ്തീന്‍ക്ക…. !!!!
എന്റെ കാല ശേഷം ?????

ഉത്തരമേകേണ്ടത് മാനവിക ബാധ്യതയെങ്കില്‍ ബന്ധപ്പെടുക,

live
ഇത് ഞങ്ങളറിഞ്ഞ മൊയ്തീനും ഇത്തൈമയും.
പ്രണയ തീവ്രതയുടെ മറുപുറം.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തറയിട്ടാലിലെ ലക്ഷം വീട് കോളനിയില്‍ അമ്പിളിപ്പറമ്പന്‍ മൊയ്തീന്‍കുട്ടിയെകുറിച്ചറിയാന്‍…
ബന്ധപ്പെടുക…
9544 777 006

Leave a Reply

Your email address will not be published. Required fields are marked *