അര്‍ദ്ധരാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തിയ 16കാരനെ വെട്ടിക്കൊന്നു

ലക്‌നൗ: കാമുകിയെ കാണാന്‍ അര്‍ദ്ധരാത്രി വീട്ടിലേക്കെത്തിയ പതിനാറുകാരനെ ബന്ധുക്കള്‍ വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ നീംഗോനിലാണ് സംഭവം. അരിവാളിന് വെട്ടി മുറിവേല്‍പ്പിച്ച ശേഷം ആണ്‍കുട്ടിയുടെ വീടിന് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ‌് ചെയ്തു. കൂടാതെ ബന്ധുക്കളായ മറ്റ് മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

തന്റെ മകളെ ശല്യം ചെയ്തതിനാണ് ആണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.ദിവസക്കൂലിക്ക് ജോലി ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട ആണ്‍കുട്ടി. ഒരേ ഗ്രാമത്തില്‍ താമസിക്കുന്ന ഇവര്‍ രണ്ട് പേരും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *