തോമസ് ചാണ്ടി പത്തനംതിട്ടയില്‍

തിരുവനന്തപുരം: കേരള കോഗ്രസ് ബി, എന്‍.സി.പിയില്‍ ലയിക്കുന്ന സാഹചര്യമുണ്ടായാല്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എന്‍.സി.പിക്ക് നല്‍കാന്‍ ഇടത് മുണിയില്‍ നീക്കം. ലയനവുമായി ബന്ധപ്പെട്ടുണ്ടായ അണിയറ ചര്‍ച്ചകളില്‍ സി.പി.എം നേതൃത്വം ഇതില്‍ പരോക്ഷസമ്മതം അറിയിച്ചെന്നും സൂചന. ശബരിമല വിവാദ പശ്ചാത്തലത്തില്‍ കലുഷിതമായ അന്തരീക്ഷത്തില്‍ നില്‍ക്കുന്ന പത്തനംതിട്ടയില്‍ ഇതൊരു തന്ത്രപരമായ നീക്കമാകുമെന്ന കണക്കുകൂട്ടലുമുണ്ട്.

എന്‍.എസ്.എസ് ഇടഞ്ഞ് നില്‍ക്കു സാഹചര്യത്തില്‍ ആര്‍. ബാലകൃഷ്ണപിള്ള ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി മത്സരിക്കുന്നത് ഗുണം ചെയ്തേക്കാമെന്നും വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി ബാലകൃഷ്ണപിള്ളയെ എന്‍.സി.പിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷനാക്കുകയെന്ന ഫോര്‍മുലയും ചര്‍ച്ചയാകുന്നുണ്ട്. എന്‍.സി.പിക്ക് പത്തനംതിട്ട സീറ്റ് ലഭിച്ചാല്‍ നിലവിലെ സംസ്ഥാന അദ്ധ്യക്ഷനും കുട്ടനാട് എം.എല്‍.എയുമായ തോമസ് ചാണ്ടിയെ മത്സരിപ്പിച്ചേക്കും. ക്രൈസ്തവ വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന മണ്ഡലവുമാണ് പത്തനംതിട്ട. എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന്‍ മാസ്റ്റര്‍, ബാലകൃഷ്ണപിള്ളയെ എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷനാക്കണമെന്ന നിര്‍ദ്ദേശം ദേശീയ നേതൃത്വത്തിനെ ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ദേശീയ നേതൃത്വം ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കോ നീക്കങ്ങള്‍ക്കോ പച്ചക്കൊടി കാട്ടിയിട്ടില്ല. അതേസമയം, സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തോമസ് ചാണ്ടി സദ്ധനാകില്ല. ദേശീയ നേതൃത്വം ഇതില്‍ രമ്യമായ നിലപാടെടുക്കുമെന്ന പ്രതീക്ഷയും നേത്താക്കള്‍ക്കുണ്ട്. എന്നാല്‍, പീതാംബരന്‍ മാസ്റ്റര്‍ ഏകപക്ഷീയമായി നീങ്ങുന്നുവെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം നേരത്തേ ഉയര്‍ത്തിയിട്ടുണ്ട്.

മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗമാകട്ടെ മൗനം പാലിക്കുകയാണ്. കാത്തിരുന്ന് കാണുക എന്നതാണ് അവരുടെ തന്ത്രം. എന്‍.സി.പിയില്‍ പിള്ള ഗ്രൂപ്പ് ലയിച്ചാല്‍ പാര്‍ട്ടിക്ക് നിയമസഭയില്‍ മൂന്ന് അംഗങ്ങളാകുമെുന്നും അതുവഴി ഒരു ലോക്സഭാ സീറ്റിന് അവകാശവാദം എല്‍.ഡി.എഫില്‍ ഉന്നയിക്കാമെു ന്നുമാണ് നേതാക്കള്‍ പറയു ന്നത്. പാര്‍ട്ടി വിപുലീകരിക്കുമ്ബോള്‍ ലഭിക്കു സീറ്റുകള്‍ നിലനിര്‍ത്തുകയെന്നതാണ് പിന്നിടുണ്ടാകുന്ന വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *