ആര്‍എസ്‌എസും. ശബരിമലയിലെ പ്രതിഷേധം യുവതി പ്രവേശനത്തിന് എതിരെയല്ലെന്ന് പ്രാന്ത കാര്യവാഹക് പി ഗോപാലന്‍കുട്ടി പറഞ്ഞു. സ്ത്രീ സമത്വത്തിന്റെ പേരില്‍ നിരീശ്വരവാദവും കമ്മ്യൂണിസവും നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ആചാരലംഘനങ്ങള്‍ക്കെതിരെയാണ് ആര്‍എസ്‌എസ് പ്രതിഷേധം. വിധി നടപ്പാക്കേണ്ടിയിരുന്നത് തന്ത്രിയുടേയും രാജകുടുംബത്തിന്റേയും അഭിപ്രായം ആരാഞ്ഞിട്ടായിരുന്നെന്നും ആര്‍എസ്‌എസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ ബിജെപി നടത്തുന്ന സമരം സ്ത്രീകള്‍ വരുന്നത് സംബന്ധിച്ചല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിളള വ്യക്തമാക്കിയിരുന്നു. ആചാരസംരക്ഷണത്തിന് വേണ്ടിയെന്ന പേരില്‍ ഒരുമാസത്തിലധികം തുടര്‍ച്ചയായി പ്രതിഷേധം നടത്തിയതിന് ശേഷമാണ് ശ്രീധരന്‍ പിള്ള നിലപാട് മാറ്റിയത്. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെയാണ് ബിജെപിയുടെ പോരാട്ടമെന്നാണ് ശ്രീധരന്‍ പിള്ള ഇപ്പോള്‍ പറയുന്നത്.
