ചെറിയ കുട്ടികളെ മിഠായി കാണിച്ച്‌ വശീകരിക്കും; ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ട് പോയി കല്ല് കൊണ്ട് ഇടിച്ച്‌ കാലൊടിച്ച ശേഷം ക്രൂരമായി പീഡനം

ഗുരുഗ്രാം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയ പൊലീസിന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി പ്രതിയായ യുവാവ്. ഗുരുഗ്രാമിലെ സുനില്‍ എന്ന ഇരുപതുകാരനെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിശദമായി ചോദ്യംചെയ്തതോടെ എട്ടിലേറെ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമായി. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന രീതിയാണ് പൊലീസിനെ ഞെട്ടിച്ചത്.

ഇരയെ അക്രമിച്ച്‌ കീഴ്‌പെടുത്തുന്നതിന് മുന്‍പായി രക്ഷപ്പെട്ട് ഓടില്ലെന്ന് ഉറപ്പ് വരുത്താന്‍ ആദ്യം പെണ്‍കുട്ടികളുടെ കാല്‍ ഒടിച്ച ശേഷമാണ് ഇയാള്‍ ബലാല്‍സംഗം നടത്തുന്നത്.നവംബര്‍ 13ന് ഗുരുഗ്രാമില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് സുനിലിനെ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മരക്കഷണം കയറ്റിയും കല്ല് കൊണ്ട് അടിച്ചുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇത്തരത്തില്‍ എട്ടിലേറെ പെണ്‍കുട്ടികളെ താന്‍ പീഡിപ്പിച്ചെന്നും, ചിലരെ കൊലപ്പെടുത്തിയെന്നും സുനില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

തെരുവുകളില്‍ ഒറ്റപ്പെട്ട് നടക്കുന്ന ചെറിയ പെണ്‍കുട്ടികളെ മിഠായി കാണിച്ചാണ് വശീകരിക്കുന്നത്. ശേഷം കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കല്ല് ഉപയോഗിച്ച്‌ കാല്‍ തല്ലിയൊടിക്കും. പീഡിപ്പിക്കുന്നതിന് മുന്‍പ് ഉത്തേജനം ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കല്ലുകൊണ്ട് തന്നെ കൊലപ്പെടുത്തു. ഇതിനുശേഷം മൃതദേഹം ഉപേക്ഷിച്ച്‌ കടന്നുകളയും.

സുനിലിനെ പിടികൂടിയതോടെ ഡല്‍ഹിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത സമാനസ്വഭാവമുള്ള നാല് കേസുകളും തെളിഞ്ഞതായി പൊലീസ് അറിയിച്ചു. ഗ്വാളിയറിലും ഝാന്‍സിയിലും ഇത്തരത്തില്‍ ഓരോ കുട്ടികളെ ഇയാള്‍ കൊലപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *