തിരുവനന്തപുരം: വൈക്കത്തഷ്ടമി ഉത്സവത്തിന്റെ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ നിന്നും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മേല്‍ശാന്തി ജീവനെ ഒഴിവാക്കിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്തിനെ തുടര്‍ന്ന് ജീവനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നവംബര്‍ 18ന് പ്രസിദ്ധീകരിച്ച വൈക്കത്തഷ്ട്ടമി സ്പെഷ്യല്‍ ഡ്യൂട്ടി ലിസ്റ്റില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ട, തേവര്‍ധാനം ക്ഷേത്രത്തിലെ മേല്‍ശാന്തിയായ ജീവനെ പ്രസാദവിതരണ സെക്ഷനില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്സവത്തിന് കൊടിയേറിയതിന് ശേഷം പുറത്തിറക്കിയ പുതിയ ലിസ്റ്റില്‍ ജീവനെ ഒഴുവാക്കിയിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ചരിത്ര പ്രധാന ഉത്തരവിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മേല്‍ശാന്തിയായി നിയമനം ലഭിച്ച 6 പട്ടികജാതികാരില് ഒരാളാണ് ജീവന് എന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
