കാമുകനെ കെട്ടിയിട്ട് ഏഴംഗ സംഘം യുവതിയെ ബീച്ചില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി; അറസ്റ്റ് ചെയ്ത ആറു പ്രതികളില്‍ 14 ഉം 17 ഉം വയസുള്ള കുട്ടികളും

മംഗളൂരു: കാമുകനെ കെട്ടിയിട്ട് ഏഴംഗ സംഘം യുവതിയെ ബീച്ചില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ബണ്ട്വാള്‍ സ്വദേശിനിയാണു മംഗളൂരു പനമ്ബൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചില്‍ കൂട്ടമാനഭംഗത്തിന് ഇരയായത്. സംഭവത്തില്‍ 14 ഉം 17 ഉം വയസ്സ് പ്രായമുള്ള രണ്ടു പേരടക്കം ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു.

ഇക്കഴിഞ്ഞ നവംബര്‍ 18ന് ഉച്ചകഴിഞ്ഞാണു സംഭവം. അതേസമയം സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ബീച്ചില്‍ കൂട്ടമാനഭംഗം നടന്നതായുള്ള അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് പോലീസ് സ്വമേധയാ നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥ സംഭവം പുറത്തുവരുന്നത്.

അന്വേഷണത്തില്‍ തിങ്കളാഴ്ച വൈകിട്ട് യുവതിയെ തിരിച്ചറിഞ്ഞ പോലീസ് ഇവരുടെ മൊഴിയെടുത്തു. തുടര്‍ന്നു പ്രതികളെ പിടികൂടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണു സംഭവം പുറംലോകമറിയുന്നത്.

മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയും സഹപ്രവര്‍ത്തകനായ യുവാവും ബീച്ചില്‍ എത്തിയപ്പോഴാണു സംഭവം. യുവാവിനെ കെട്ടിയിട്ടശേഷം യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *