കാണിക്കയിടരുതെന്ന പ്രചരണം ശബരിമലയെ തകര്‍ക്കാനെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന ഭക്തര്‍ കാണിക്കയിടരുതെന്ന ആഹ്വാനത്തിനെതിരേ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ രംഗത്ത്. ഇത്തരം പ്രചരണം ശബരിമലയെ തകര്‍ത്ത് സ്വകാര്യ ക്ഷേത്രങ്ങളെ വളര്‍ത്താനാണെന്ന് അദ്ദേഹം ആരോപിച്ചു.

കാണിക്ക നല്‍കാതെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ദ്രോഹിക്കുന്ന നടപടിയില്‍ നിന്നും ഇത്തരക്കാര്‍ പിന്മാറണം. ശബരിമലയ്ക്കായി വാദിക്കുന്നവര്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചെറിയ ക്ഷേത്രങ്ങളെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പന്പയില്‍ പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ടാറ്റാ കണ്‍സള്‍ട്ടന്‍സി പണം വേണ്ടെന്ന് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. 25 കോടിയോളം രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സൗജന്യമായി ചെയ്തു തന്നത്. ടാറ്റയെ പ്രളയാനന്തര പുനര്‍നിര്‍മാണം ഏല്‍പ്പിച്ചതിനെയും വിമര്‍ശിച്ചവര്‍ ഉണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *