ന്യൂഡല്‍ഹി: നാട്ടു നിരോധന നടപടി ഇന്ത്യയിനെ സാമ്ബത്തിക മേഖലയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്ന വിനര്‍ശനവുമായി കേന്ദ്രസര്‍ക്കാറിന്റെ മുന്‍ സാമ്ബത്തിക ഉദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രംത്തെത്തി. നോട്ട് നിരോധനം കിരാത നടപടിയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.
അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ‘ദ ചലഞ്ചസ് ഓഫ് ദ മോദി-ജെയ്റ്റ്ലി ഇക്കോണമി’ എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. നോട്ടു നിരോധനം നടക്കുന്ന കാലത്ത് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യന്‍. നാലുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ജൂണ്‍ 20 നാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ മുഖ്യസാമ്ബത്തിക ഉപദേഷ്ടാവിന്റെ പദവിയില്‍ നിന്നിറങ്ങിയത്.
നോട്ട് നിരോധനത്തോടെ 86 ശതമാനം കറന്‍സികളും തിരികെയെത്തി. ജിഡിപി വളര്‍ച്ചയെ ഇതു മോശമായി ബാധിച്ചു. നോട്ട് നിരോധനത്തിനു മുന്‍പു തന്നെ സാമ്ബത്തിക മേഖലയുടെ വളര്‍ച്ച പതുക്കെയായിരുന്നു. പിന്നീട് ഇത് രൂക്ഷമായെന്നും അദ്ദേഹം പറയുന്നു.
