കെയ്‌റോ: പ്രവാചകനെകുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങള്‍ക്കിരയായ മന്ത്രിയെ ഈജിപ്ത് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി.നീതിന്യായ വകുപ്പുമന്ത്രി അഹമ്മദ് അല്‍ സെന്‍ദിനെയാണ് പ്രധാനമന്ത്രി ഷരീഫ് ഇസ്്മായില്‍ പുറത്താക്കിയതായി മിഡില്‍ ഈസ്റ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
കെയ്‌റോയിലെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രവാചകനെ കുറിച്ച് മന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായത്. താങ്കളെ കുറിച്ച് അപവാദപ്രചാരണം നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാപ്പു നല്‍കുമോ എന്ന ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന്, പ്രവാചകനായാല്‍ പോലും താന്‍ മാപ്പു നല്‍കില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഈ പരാമര്‍ശം അബദ്ധമായെന്ന് മനസ്സിലായ അദ്ദേഹം അതേ അഭിമുഖത്തില്‍ തന്നെ തിരുത്തി പറഞ്ഞിരുന്നു. എന്നാല്‍ പരാമര്‍ശം സോഷ്യല്‍ മീഡിയയിലൂടെ വിവാദമായതോടെ ജനരോഷം മന്ത്രിക്കെതിരെ തിരിഞ്ഞു. ഇതോടെ നടപടിയെക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനാകുകയായിരുന്നു.
