അ​ടി​യ​ന്ത​ര അ​ഴി​ച്ചു​പ​ണി​യു​ടെ സാ​ഹ​ച​ര്യ​മെ​ന്ത്; സി​ബി​ഐ വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ ത​ല​പ്പ​ത്തെ സ്ഥ​ലം​മാ​റ്റ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ടും ചീ​ഫ് വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​നോ​ടും ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ സു​പ്രീം കോ​ട​തി. ജൂ​ലൈ മു​ത​ല്‍ ഡ​യ​റ​ക്ട​ര്‍ അ​ലോ​ക് വ​ര്‍​മ​യും സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യും ത​മ്മി​ലു​ള്ള പോ​ര് അ​റി​ഞ്ഞി​രു​ന്നി​ട്ടും എ​ന്തി​നാ​ണ് അ​ര്‍​ധ​രാ​ത്രി​യി​ല്‍ തി​ടു​ക്ക​പ്പെ​ട്ട് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന ചോ​ദ്യ​മാ​ണ് കോ​ട​തി ഉ​ന്ന​യി​ച്ച​ത്.

വ​ര്‍​മ​യും അ​സ്താ​ന​യും മാ​സ​ങ്ങ​ളാ​യി പൂ​ച്ച​ക​ളെ പോ​ലെ ത​മ്മി​ല​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​രെ നീ​ക്കി​യ​തെ​ന്നാ​ണ് അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ.​വേ​ണു​ഗോ​പാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യെ അ​റി​യി​ച്ച​ത്. നി​ങ്ങ​ള്‍ ഇ​ത് ജൂ​ലൈ മു​ത​ല്‍ സ​ഹി​ച്ചി​രു​ന്നെ​ങ്കി​ല്‍ എ​ന്തി​നാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഒ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​യു​ടെ ചീ​ഫ് വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​നോ​ടു​ള്ള ചോ​ദ്യം. ക​മ്മീ​ഷ​നാ​ണ് അ​ലോ​ക് വ​ര്‍​മ​യെ പ​ദ​വി​യി​ല്‍​നി​ന്നു നീ​ക്കാ​നും ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​നും കേ​ന്ദ്ര​ത്തി​നു ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്.

ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി താ​ത്കാ​ലി​ക ഡ​യ​റ​ക്ട​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കി​യ​തി​നെ​തി​രേ അ​ലോ​ക് വ​ര്‍​മ ന​ല്‍​കി​യ കേ​സി​ലാ​ണ് സു​പ്രീം കോ​ട​തി വാ​ദം കേ​ള്‍​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *