റോസ്തോവ്: ദുബായില്‍ നിന്ന് റഷ്യയിലേക്ക് യാത്രചെയ്ത ഫ്ളൈദുബായി ബോയിങ് യാത്രാവിമാനം തകര്‍ന്നു 62 മരണം. റഷ്യയിലെ റോസ്തോവ് ഓണ്‍ ഡോണില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റണ്‍വേ കാണാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിനു കാരണമെന്നാണ് പ്രഥമിക നിഗമനം. അതേ സമയം 62 പര് മരിച്ചതായി റഷ്യയിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
44 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരുമായി വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റീജിയണല്‍ എമര്‍ജന്‍സി മന്ത്രായവും വ്യകത്മാക്കി. യാത്രക്കാരെല്ലാം റഷ്യക്കാരാണെന്നാണ് പ്രാഥമിക വിവരം. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ആദ്യശ്രമത്തില്‍ ഇറങ്ങാന്‍ സാധിക്കാത്തതിനാല്‍ രണ്ടാമതൊരു ശ്രമം കുടി നടത്തുന്നതിനിടയിലായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ആറോളം വിമാനങ്ങളുടെ യാത്ര ഇത് മൂലം തടസ്സപ്പെട്ടു.
