കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരെ നിയമനടിപടിക്കൊരുങ്ങി ആര്‍.എസ്.എസ്. ഫെബ്രുവരി ഏഴിന് ഒരു മലയാള ദിനപത്രത്തില്‍ ‘കോണ്‍ഗ്രസിന് അതിരു കടന്ന രാഷ്ട്രീയാഭാസം’ എന്ന ലേഖനത്തില്‍ ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശത്തിനെതിരെയാണ് നിയമനടപടി.
ആര്‍.എസ്.എസ് കോഴിക്കോട് മഹാനഗര്‍ സംഘ ചാലക് ഡോ. സി.ആര്‍. മഹിപാലാണ് അഭിഭാഷകന്‍ ഇ.കെ. സന്തോഷ് കുമാര്‍ മുഖേന നോട്ടിസ് അയച്ചിരിക്കുന്നത്. നോട്ടീസ് കിട്ടി ഒരാഴ്ചക്കുള്ളില്‍ കോടിയേരി ബാലകൃഷ്ണന്‍ മാപ്പു പറയണമെന്നും കൂടാതെ, പത്രത്തിന്റെ പ്രധാന പേജില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ അത് പ്രസിദ്ധീകരിക്കുകയും വേണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇതിന് തയ്യാറായില്ലെങ്കില്‍ തുടര്‍നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
