തിരുവനന്തപുരം : മാവോയിസ്റ്റുകളുടെ ഭീഷണി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന് ശേഷം മൂന്നാമത്തെ മാവോയിസ്റ്റാണ് കൊല്ലപ്പെടുന്നത്. അതുകൊണ്ട് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസം ഇല്ലാതാക്കുന്നതില്‍ കോണ്‍ഗ്രസിന് അനുകൂല നിലപാടാണെങ്കിലും മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.രൂപേഷിനെ അറസ്റ്റ് ചെയ്‌തത് രക്തച്ചൊരിച്ചില്‍ ഇല്ലാതായാനിന്നും അദ്ദേഹം പറഞ്ഞു.
