അങ്ങാടിപ്പുറം മേല്‍പാലം നാടിനു സമര്‍പ്പിച്ചു

അങ്ങാടിപ്പുറം: ഏറേ നാളത്തെ കാത്തിരിപ്പിന്നൊടുവില്‍ ശനിയാഴ്ച പുലര്‍ച്ചെ 6 മണിയോടെ  വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്ത അങ്ങാടിപ്പുറം മേല്‍പാലത്തെ  ഉത്സവ ലഹരിയിലാക്കുകയാണ്  നാട്ടുകാരും. അങ്ങാടിപ്പുറത്തേയും  ചുറ്റുവട്ടങ്ങളിലെയും  സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും . പുലര്‍ച്ചെ മുതല്‍ വട്‌സാപ് ഫേസ്ബുക്ക് പോലുള്ള  സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍  100 കണക്കിന്നു പോസ്റ്റുകളാണ്  പാലത്തിന്റെതായി പ്രവഹിച്ചിരുന്നത്.

പലആളുകളും പാലത്തിന്റെ പാശ്ചാത്തലത്തില്‍  സെല്‍ഫിയെടുത്തും  പാലത്തിലൂടെ  വാഹനമോടിച്ചും  അങ്ങടിപ്പുറത്തെ ഉത്സവലഹരിയിലാക്കുന്ന കാഴ്ചയാണ് പുലര്‍ച്ചെ മുതല്‍ കാണുവാന്‍ സാധിച്ചിരുന്നത്. എന്നാല്‍ അങ്ങാടിപ്പുറത്തെ പ്രധന ജംങ്ങ്ഷനായ തളി ജംങ്ങ്ഷനില്‍ കനത്ത ബ്ലോക്കായിരുന്നു.
ചില സമയങ്ങളിലെല്ലാം ജങ്ഷനില്‍ വാഹനങ്ങള്‍  നിശ്ചലമായി നില്‍ക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു.

പാലത്തിലൂടെ വാഹനങ്ങള്‍ സുഖമമായി സഞ്ചരിക്കുന്നുണ്ടെങ്കിലുംതളി ജംങ്ങ്ഷനില്‍ കനത്ത ബ്ലോക്ക് തുടര്‍ന്നു കൊണ്ടിരിക്കുന്നു. പാലത്തില്‍ നിന്നും തിരിഞ്ഞ് റെയില്‍വേ സ്റ്റേഷനിലേക്കും മറ്റും യാത്ര ചെയ്യേണ്ടവര്‍ വളരെ പ്രയാസത്തോടെ വാഹനങ്ങള്‍ തിരിച്ചത്. വളാഞ്ചേരികോട്ടക്കല്‍ റോഡില്‍ നിന്നും കോഴിക്കോട്  പാലക്കാട് റോഡിലേക്ക് പ്രവേശിക്കുന്നതോടെ തളി ജംങ്ങ്ഷനില്‍ കനത്ത ബ്ലോക്കില്‍ കുടുങ്ങുന്നു.

മിക്ക വാഹനങ്ങളിലും മൊബൈല്‍ കാമറയില്‍  പകര്‍ത്തി യാത്ര ചെയ്യുന്ന കാഴ്ച്ചയും ഇവിടെ കാണാമായിരുന്നു. വരും ദിവസങ്ങളില്‍ അധികൃതര്‍  ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ ഇനി വരുന്ന പ്രവര്‍ത്തി ദിവസങ്ങളിലും കഠിനമായ ബ്ലോക്ക് തുടര്‍ന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *