തൃശൂര്‍ :പ്രശസ്ത മലയാള സാഹിത്യകാരി അഷിത(63) അന്തരിച്ചു. രാത്രി ഒരു മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം അടയുന്നത്. ആര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം പഴയന്നൂരിലെ വീട്ടില്‍ എത്തിച്ചു. ബുധനാഴ്ച 12 മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
1956ല്‍ തൃശൂരിലെ പഴയന്നൂരിലാണ് അഷിത ജനിക്കന്നത്. ദല്‍ഹിയിലും ബോംബെയിലൂമായി വിദ്യാഭ്യാസം നേടി. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. പരിഭാഷയിലൂടെ മറ്റ് ഭാഷാസാഹിത്യം മലയാളത്തിന് പരിചയപ്പെടുത്തി നല്‍കുന്നതില്‍ ഇവര്‍ വലിയ പങ്കാണ് വഹിച്ചത്. ഹൈക്കു കവിതകള്‍ കേരളീയര്‍ക്ക് പരിചിതയാക്കിയത് ഇവരാണ്. ബാല സാഹിത്യ കൃതികളുടെ കര്‍ത്താവ് കൂടിയാണ് ഇവര്‍.
കുട്ടികള്‍ക്കായി രാമായണം, ഐതീഹ്യമാല എന്നിവയും അഷിത പുനരാഖ്യാനം ചെയ്തിട്ടുണ്ട്. അഷിതയുടെ കഥകള്‍, അപൂര്‍ണ്ണ വിരാമങ്ങള്‍, വിസ്മച ചിഹ്നങ്ങള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീ പറയാത്തത്, കല്ലുവെച്ച നുണകള്‍, തഥാഗത, മീര പാടുന്നു, അലക്‌സാണ്ടര്‍ പുഷ്‌ക് കവിതകളുടെ മലയാള തര്‍ജ്ജമ തുടങ്ങിയവയാണ് അഷിതയുടെ പ്രധാന പുസ്തകങ്ങള്‍.
