ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തിനു മൂന്നു അവാര്‍ഡുകള്‍ ലഭിച്ചു. അലിയാര്‍, നീലന്‍, ക്രിസ്‌റോ ടോമി എന്നിവര്‍ക്കാണു പുരസ്‌കാരം ലഭിച്ചത്. അമ്മയുടെ സംവിധായകന്‍ നീലനു പ്രത്യേക പരാമര്‍ശം. ക്രിസ്‌റോ ടോമി സംവിധാനം ചെയ്ത കാമുകിയാണു മികച്ച ഹ്രസ്വചിത്രം. പ്രൊഫ. അലിയാര്‍ക്ക് അരങ്ങിലെ നിത്യവിസ്മയം ഡോക്യുമെന്ററിയുടെ വിവരണത്തിനാണു പുരസ്‌കാരം. സിനിമ സൌഹൃദ സംസ്ഥാനമെന്ന വിഭാഗത്തില്‍ കേരളത്തിനു പ്രത്യേക പരാമര്‍ശവും ലഭിച്ചു. ഗുജറാത്താണ് മികച്ച സിനിമ സൌഹൃദ സംസ്ഥാനം. പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള മലയാളം വിഭാഗത്തില്‍ പത്തേമാരി മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച മലയാളം സിനിമ പത്തേമാരി.
