ന്യൂഡല്‍ഹി: അഴിമതി ആരോപണം നേരിടുന്നവരെയും നാലില്‍ കൂടുതല്‍ തവണ മത്സരിച്ചവരെയും ഒഴിവാക്കണമെന്ന കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്റെ നിര്‍ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി.
പൊതുമാനദണ്ഡമില്ലാതെ വിജയ സാധ്യതയ്ക്ക് മുന്‍ഗണന നല്‍കി സ്ഥാനാര്‍ഥികളെ നിശ്ചയിക്കണമെന്ന് നിര്‍ദേശം നല്‍കിയതായി അറിയുന്നു. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പു സമിതി കൈക്കൊള്ളും. തര്‍ക്കമുള്ള സീറ്റുകളില്‍ പാനല്‍ തയാറാക്കുകയും ഇല്ലാത്തവയില്‍ ഇന്ന് ധാരണയിലെത്തുകയും ചെയ്യും.
യുവാക്കള്‍ക്കും വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രധാന്യം നല്‍കും. കെ.ബാബു, കെ.സി. ജോസഫ്, അടൂര്‍ പ്രകാശ് എന്നിവരുടെ മണ്ഡലങ്ങളുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടരുന്നത്.
സുധീരന്റെ നിര്‍ദേശത്തെ എ,ഐ ഗ്രൂപ്പുകള്‍ ശക്തമായി നേരിട്ടിരുന്നു. തിരഞ്ഞെടുപ്പു സമിതി യോഗങ്ങളില്‍ ഇവര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു.കൂടുതല്‍ തവണ ജയിച്ചത് അയോഗ്യതയായി കാണേണ്ടതില്ലെന്ന നിര്‍ദേശത്തിനാണ് യോഗത്തില്‍ മുന്‍ഗണന ലഭിച്ചത്. ഹൈക്കമാന്‍ഡിന്റെ നേരിട്ടുള്ള ഇടപെടലോടെ സ്വയം പിന്‍മാറുന്നവരൊഴിച്ച് മറ്റുള്ളവര്‍ക്ക് സീറ്റ് ലഭിക്കുമെന്നുറപ്പായി.
