മുഖ്യമന്ത്രിയ്ക്ക് നിരാശ; മാധ്യമങ്ങളോട് തട്ടിക്കയറിയ സംഭവത്തില്‍ പ്രതികരിച്ച്‌ ശ്രീധരന്‍പിള്ള

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിരാശയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള.

നിരാശ കാരണമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് മാറിനില്‍ക്കാന്‍ പറഞ്ഞതെന്നും തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളാണ് മുഖ്യമന്ത്രിയെ നിരാശനാക്കിയതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് വീണ്ടും കയര്‍ത്ത് സംസാരിച്ചത്. കേരളത്തിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു വളരെ ദേഷ്യത്തോടെ മാറി നില്‍ക്കങ്ങോട്ട് എന്ന് മാധ്യമങ്ങളെ നോക്കി മുഖ്യമന്ത്രി പറഞ്ഞത്.

തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്ബ് വരെ മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും നല്ല സഹിഷ്ണുത പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ പൊടുന്നനെയുള്ള പെരുമാറ്റം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരിലും അമ്ബരപ്പുളവാക്കിയിരുന്നു. നേരത്തെ തലസ്ഥാനത്തെ ഒരു ഹോട്ടലിലെ ചര്‍ച്ചയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആക്രോശം അന്ന് ഏറെ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *