മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗം: ശ്രീധരന്‍പിള്ളയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം.

ആറ്രിങ്ങലിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് ശ്രീധരന്‍പിള്ള വിവാദ പരാമര്‍ശം നടത്തിയത്. പ്രസംഗവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ പൊലീസ് നേരത്തേ ശ്രീധരന്‍ പിള്ളയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

ആറ്റിങ്ങലില്‍ നടത്തിയ പ്രസംഗത്തില്‍ ബാലാകോട്ട് വിഷയം പ്രതിപാദിക്കുന്നതിനിടെയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് വി.ശിവന്‍കുട്ടി ആറ്റിങ്ങല്‍ പൊലീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. ശ്രീധരന്‍പിള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രീധരന്‍പിള്ളയോട് വിശദീകരണം തേടി നോട്ടീസ് അയച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *