തടവിലായിരുന്ന മു​ന്‍ നി​സാ​ന്‍ മേ​ധാ​വിക്ക് 90 ല​ക്ഷം യു​എ​സ് ഡോ​ള​റില്‍ ജാ​മ്യം

ടോ​ക്കി​യോ: സാ​മ്ബ​ത്തി​ക ക്ര​മ​ക്കേട് നടത്തി ജ​യി​ലി​ലാ​യി​രു​ന്ന നി​സാ​ന്‍ വാ​ഹ​ന നി​ര്‍​മാ​ണ ക​മ്ബ​നി​യു​ടെ മു​ന്‍ മേ​ധാ​വി കാ​ര്‍​ലോ​സ് ഘോ​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ജ​യി​ല്‍ വാ​സ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം ടോ​ക്കി​യോ ഡി​റ്റെ​ന്‍​ഷ​ന്‍ ഹൗ​സി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങി. 50 കോ​ടി നൂ​റു​കോ​ടി യെ​ന്‍ (90ല​ക്ഷം യു​എ​സ് ഡോ​ള​ര്‍) ജാ​മ്യ​ത്തു​ക കെ​ട്ടി​വ​ച്ച​ശേ​ഷ​മാ​ണ് ഘോ​ന്‍ പു​റ​ത്തി​റ​ങ്ങി​യ​ത്.

രേ​ഖ​ക​ളി​ല്‍ ശ​മ്ബ​ളം കു​റ​ച്ചു​കാ​ണി​ച്ചു, സ്വ​കാ​ര്യ നി​ക്ഷേ​പം​മൂ​ല​മു​ള്ള ന​ഷ്ടം നി​സാ​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ ചേ​ര്‍​ത്തു തു​ട​ങ്ങി​യ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളാ​ണു ഘോ​ന്‍റെ പേ​രി​ല്‍ ചു​മ​ത്തി​യ​ത്. നേ​ര​ത്തെ 90 ല​ക്ഷം ഡോ​ള​റി​ന്‍റെ ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി ഘോ​ന്‍ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​നാ​ണ് വീ​ണ്ടും അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *