ചെന്നൈ: തമിഴ്നാട്ടില്‍ ലഹരി പാര്‍ട്ടിക്കിടെ മലയാളികളടക്കം 175 കോളജ് വിദ്യാര്‍ഥികള്‍ പിടിയിലായി. ഇവരില്‍ നിന്ന് മദ്യവും നാലര കിലോ കഞ്ചാവും ലഹരി ഗുളികകളും കൊക്കെയ്നും പിടിച്ചെടുത്തു.
ഈസ്റ്റ് കോസ്റ്റ് റോഡിലെ മഹാബലിപുരത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടിലാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്.
വാട്ട്സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ ലഹരി പാര്‍ട്ടിക്കായി പ്രത്യേക ഗ്രൂപ്പും പ്രവര്‍ത്തിച്ചിരുന്നു. റിസോര്‍ട്ടിന്റെ നടത്തിപ്പുകാരായ 12 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
