പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ ഇതുവരെയും തുരത്താനായില്ല. കാപ്പിപ്പാടി കോളനിയിലാണ് കടുവയെ അവസാനമായി കണ്ടത്. കടുവയെ പിടികൂടുംവരെ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവ് കിട്ടിയാല്‍ മയക്കുവെടിവച്ച് പിടികൂടുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ പടക്കം പൊട്ടിച്ച് കടുവയെ തുരത്താന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. ചുറ്റുവട്ടത്ത് കോളനിയടക്കമുള്ള ജനവാസ കേന്ദ്രമായതിനാല്‍ ഓടിച്ച് വനത്തിലേക്ക് കയറ്റാന്‍ കഴിയാത്ത അവസ്ഥായാണുള്ളതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
